ഓൺലൈൻ പരസ്യവരുമാനം

കേണൽ അടക്കം 5 സുരക്ഷാ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു.




ജമ്മു കശ്മീരിലെ ഹന്ദ്വാഡയിൽ സേനാംഗങ്ങളും ഭീകരരുമായി ഏറ്റുമുട്ടൽ. ഇന്നലെ വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിൽ കരസേനയിലെ കേണൽ അടക്കം 5 സുരക്ഷാ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. 2 ഭീകരരെ വധിച്ചു. വീരമൃത്യു വരിച്ചവരിൽ 4 പേർ കരസേനാംഗങ്ങളാണ്. ഒരാൾ ജമ്മു കശ്മീർ പൊലീസ് സബ് ഇൻസ്പെക്ടറും. ഇവരുടെ വിവരങ്ങൾ സേന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.


കശ്മീരിൽ സമീപകാലത്ത് ഒരു ഓപ്പറേഷനിൽ ഇന്ത്യൻ സേനയ്ക്ക് ഇത്രയുമധികം സേനാംഗങ്ങളെ നഷ്ടപ്പെടുന്നത് ആദ്യം. ഹന്ദ്വാഡയിലെ വീട്ടിൽ ഭീകരർ ബന്ദികളാക്കിയ ഏതാനും പേരെ രക്ഷിക്കാനുള്ള ദൗത്യമാണു സേനയുടെ 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ഏറ്റെടുത്തത്. വീടിനുള്ളിൽ പ്രവേശിച്ച സേനാംഗങ്ങൾ ബന്ദികളെ രക്ഷിച്ചു. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ വീരമൃത്യു വരിച്ചത്.




കേണൽ അടക്കം 5 സുരക്ഷാ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു.  കേണൽ അടക്കം 5 സുരക്ഷാ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. Reviewed by kathakal on May 02, 2020 Rating: 5

No comments:

Powered by Blogger.