ഓൺലൈൻ പരസ്യവരുമാനം

our kummanamji rocks

"ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി എങ്ങിനെയാകണം എന്നതിനു വിശദമായ മറുപടിയുടെ ആവശ്യമില്ല. ‘സുഷമ സ്വരാജ്’ എന്ന പേരു പറഞ്ഞാൽ മതി. അതിൽ എല്ലാം ഉൾക്കൊണ്ടിട്ടുണ്ട്. വിദേശകാര്യമന്ത്രി ചെയ്യേണ്ടത് മറ്റു രാജ്യങ്ങളിലെ ഭരണാധികളുമായി ചർച്ച നടത്തുക മാത്രമാണെന്ന പൊതുധാരണ സുഷമാജി മാറ്റിമറിച്ചു കഴിഞ്ഞു. വിദേശ ഭരണാധികാരികളുമായുള്ള ഇടപെടലിനു ഒപ്പം തന്നെ വിദേശത്തുള്ള ഭാരതീയരുടെ സുരക്ഷക്കും സുഖസൗകര്യങ്ങൾക്കും മുന്തിയ പരിഗണന വേണമെന്നു ഇപ്പോൾ ഇന്ത്യയുടെ വിദേശനയത്തിലെ നയമാണ്. വിദേശനയത്തിലെ ജഡപ്രകൃതമായ ചിട്ടവട്ടങ്ങൾക്കനുസരിച്ച് ചിന്തിക്കാതെ വൈകാരികമായ ആവശ്യങ്ങൾക്കും സുഷമാജിയുടെ അമ്മമനസ്സിൽ സ്ഥാനമുണ്ട്. ഫലം ഉടനടി ലഭിക്കുമെന്നു നിസ്തർക്കം.
യെമൻ സ്വദേശിനിയായ ഇന്ത്യക്കാരന്റെ ഭാര്യയേയും കുട്ടിയേയും സംഘർഷപ്രദേശത്തു രക്ഷിച്ചത് നമുക്കേവർക്കും അറിയാവുന്നതാണ്. അഫ്ഗാനിസ്ഥാനിലെ താലിബാനികളിൽ നിന്നു തമിഴ്നാട് സ്വദേശിയായ കൃസ്ത്യൻ പുരോഹിതനെ ഇന്ത്യയിലെത്തിച്ചതും സുവിദിതം. ഇത്തരത്തിൽ വലിപ്പച്ചെറുപ്പം നോക്കാതെയുള്ള സഹായങ്ങളിൽ ഏറ്റവും അവസാനത്തേതാണ് സംഗീതക്കു ലഭിച്ചത്. മെക്സിക്കോയിൽ അപകടത്തിൽ പരിക്കേറ്റ ഭർത്താവിനെ സന്ദർശിക്കാൻ പാലക്കാട് സ്വദേശിനിയായ സംഗീതക്കു 50 മിനിറ്റിനുള്ളിൽ പാസ്പോർട്ട് ലഭ്യമായി. മന്ത്രി സുഷമ സ്വരാജ് നേരിട്ടു നടത്തിയ ഇടപെടലാണ് സഹായകരമായത്. "
Reviewed by kathakal on April 27, 2016 Rating: 5

No comments:

Powered by Blogger.