ഓൺലൈൻ പരസ്യവരുമാനം



our kummanam jis fb post

അധികാരം എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി സാധാരണ ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ആത്മാർത്ഥതയും നിഷ്കളങ്കതയും മുതലെടുക്കുകയും അവരെ നിരന്തരം വഞ്ചിക്കുന്നതും സിപിഎംന്‍റെ രീതിയാണ്. കമ്പ്യൂട്ടർ വിരുദ്ധ സമരത്തിനായി അരയും തലയും മുറുക്കി ഇറങ്ങിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവ്വ നേതാക്കളും ഫേസ്ബുക്ക് അക്കൌണ്ടുകൾ തുടങ്ങിക്കഴിഞ്ഞു.ഫേസ്ബുക്ക് സ്ഥാപകൻ സുക്കർ ബർഗിനെതിരെയും ഫേസ്ബുക്കിന്‍റെ മുതലാളിത്ത നയങ്ങൾക്കെതിരെയും അതിന്‍റെ മറവിൽ ഡിജിറ്റൽ ഇന്ത്യക്കെതിരെയും ലേഖനങ്ങളും പ്രക്ഷോഭങ്ങളും ഇതേ നേതാക്കൾ നടത്തിയിട്ട് ഒരു വർഷം പോലും തികഞ്ഞില്ല എന്ന് ഓർക്കണം. എം.വി രാഘവന് എതിരെ സമരം ചെയ്ത സാധാരണ കമ്യൂണിസ്റ്റ് പാർട്ടി പ്രവർ ത്തകർ നേരിടേണ്ടി വന്നതും ഇതേ വഞ്ചന തന്നെയാണ്.
ഇത്തവണ തന്‍റെ വോട്ട് കൊണ്ഗ്രസ്സിനാണു എന്ന് ബിമൻ ബോസ് തുറന്നു പറഞ്ഞു എങ്കിലും കാലാകാലങ്ങളായി പ്രകാശ് കാരാട്ട് അടക്കമുള്ള മുതിർന്ന പാർട്ടി നേതാക്കളുടെ മണ്ഡലങ്ങളിൽ സിപിഎം നു സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല എന്ന വസ്തുതയും നമ്മൾ മനസ്സിലാക്കണം.വർഗശത്രുക്കൾ എന്ന് മുദ്രകുത്തി നൂറു കണക്കിന് സാധാരണ മനുഷ്യരെയാണ് ബംഗാളിലും കേരളത്തിലും കമ്യൂണിസ്റ്റ് പാർട്ടി കൊന്നൊടുക്കിയിട്ടുള്ളത്. അവിടെ മരിച്ചു വീണ സാധാരണ കോണ്ഗ്രസ് പ്രവര്‍ത്തകരുടെ മൃതശരീരത്തിനു മുകളിൽ കൂടിയാണ് 'ബംഗാൾ മോഡൽ' ബാന്ധവുമായി സിപിഎം-കോണ്ഗ്രസ് നേതൃത്വം മുന്നോട്ടു പോകുന്നത്.അതിലും വലിയ ചതിയാണ് ഇവർ കേരളത്തിലെ ജനങ്ങളോട് കാണിക്കുന്നത്. കൊടും വേനലിൽ സ്വന്തം ജോലിയും കുടുംബ പ്രാരാബ്ധങ്ങളും മാറ്റി വച്ച് ഇവർക്കുവേണ്ടി വോട്ടു പിടിക്കാൻ ഇറങ്ങുന്ന സാധാരണക്കാരായ മനുഷ്യരെ വഞ്ചിച്ചുകൊണ്ടാണ് കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോണ്ഗ്രസും സിപിഎംഉം ചില നിയോജക മണ്ഡലങ്ങളിൽ സൌഹൃദ മത്സരങ്ങൾ നടത്തുന്നത്. എന്നാൽ എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ സാധിക്കില്ല എന്ന് ഇക്കൂട്ടർ ഓർത്താൽ നല്ലത്. കേരള ജനത കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഇരട്ടത്താപ്പ് മനസ്സിലാക്കിക്കഴിഞ്ഞു.ഇവരുടെ വഞ്ചനകൾക്കും ഇരട്ടത്താപ്പുകൾക്കും അർഹിക്കുന്ന മറുപടി മെയ്‌ പതിനാറിന് കേരള ജനത നൽകുക തന്നെ ചെയ്യും.
Reviewed by kathakal on April 27, 2016 Rating: 5

No comments:

Powered by Blogger.