ഓൺലൈൻ പരസ്യവരുമാനം



harts off kummanam ji... pls  read it ,, our kummanjis fb post

 അഗസ്റ്റാ വെസ്റ്റ് ലാൻഡ് ഹെലികോപ്ടർ അഴിമതി: ഏകെ ആന്റണി മറുപടി പറയണം.
ഇന്നലെ ഇറ്റാലിയൻ കോടതി പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിന്യായം യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന വലിയ അഴിമതിയുടെ ചുരുളഴിയിക്കുന്നതാണ്. അതി വിശിഷ്ട വ്യക്തികൾക്ക് യാത്ര ചെയ്യുന്നതിനായി വിദേശത്തുനിന്നു 12 ഹെലികോപ്ടറുകൾ വാങ്ങിയ ഇടപാടിൽ കോണ്ഗ്രസ് അധ്യക്ഷയും അവരുടെ വിശ്വസ്തരായ രാഷ്ട്രീയ നേതാക്കളും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ട് എന്ന് മിലനിലെ കോടതി 225 പേജ് വരുന്ന വിധിന്യായത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. അത് സ്ഥിരീകരിക്കുന്നതിനുള്ള അനവധി രേഖകളും ഇറ്റാലിയൻ കോടതി വിധിന്യായത്തോടൊപ്പം ചേർത്തിട്ടുണ്ട് . രാജ്യം കണ്ട ഏറ്റവും വലിയ ഒരു അഴിമതിയാണ് ഇറ്റാലിയൻ കോടതിവിധിയിലൂടെ വെളിച്ചം കാണുന്നത്. അതിലേറെ പ്രധാനം, ഇതെല്ലാം നടന്നത് സത്യത്തിന്റെയും ധർമ്മത്തിന്റെയും അപ്പൊസ്തലനായി കോൺഗ്രസുകാർ വിളിച്ചുപറഞ്ഞു നടക്കുന്ന എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് എന്നതാണ്. ഈ അഴിമതിയുടെ ഉത്തരവാദി ത്വത്തിൽ നിന്ന് എ കെ ആന്റണിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഈ അഴിമതിയിൽ ആർക്കൊക്കെ എന്തോക്കെ പ്രതിഫലം കിട്ടി എന്ന് ആന്റണി വ്യക്തമാക്കണം. ഇറ്റാലിയൻ കോടതിയുടെ കണക്കനുസരിച്ച്‌ 3,600 കോടിയുടെ ഈ ഇടപാടിൽ 120 -125 കോടി രൂപ കമ്മീഷനായി നല്കിയിട്ടുണ്ട് ; അക്കാര്യം വിധിന്യായത്തിൽ എടുത്തു പറഞ്ഞിട്ടുമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, സൈനികോദ്യോഗസ്ഥർ എന്നിവരെല്ലാം ഈ ഇടപാടിൽ പങ്കു പറ്റിയിട്ടുണ്ട് എന്നതാണ് ഇറ്റാലിയൻ കോടതി പറയുന്നത്.
ഇറ്റാലിയൻ കോടതിയുടെ ഈ വിധിന്യായത്തിൽ പലയിടത്തും മൻമോഹൻ സിംഗ് , സോണിയ ഗാന്ധി, ഓസ്കാർ ഫെർണാണ്ടസ് , അഹമ്മദ് പട്ടേൽ, അന്നത്തെ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണൻ എന്നിവരുടെയൊക്കെ പേര് പരാമർശിച്ചിട്ടുണ്ട് . സോണിയയുടെ പേര് വിധിന്യായത്തിലെ 193, 204 എന്നീ പേജുകളിൽ രണ്ടുതവണ വീതം പരാമർശിച്ചിരിക്കുന്നു. 30 മില്ല്യൻ യൂറോ ആണ് കൈക്കൂലിക്കായി കമ്പനി നീക്കിവെച്ചത്. അത് ആർക്കെല്ലാം എത്രവീതം നല്കണം എന്ന് പറയുന്ന കുറിപ്പും കോടതിയിലെത്തിയിരുന്നു. അതായത് സംശയലേശമന്യേ ആണ് ഈ തട്ടിപ്പ് ഇറ്റാലിയൻ കോടതിയിൽ തെളിയിക്കപ്പെട്ടിരിക്കുന്നത്. അതിൽനിന്ന് തടിതപ്പാൻ കോൺഗ്രസിനോ അന്ന് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത എ കെ ആന്റണിക്കോ കഴിയില്ല. കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു എത്തുന്ന എ കെ ആന്റണിയിൽ നിന്ന് മലയാളികൾ പ്രതീക്ഷിക്കുന്നത് ഇതുസംബന്ധിച്ച ഒരു വിശദീകരണമാണ്.
Reviewed by kathakal on April 27, 2016 Rating: 5

No comments:

Powered by Blogger.