ഓൺലൈൻ പരസ്യവരുമാനം

അനു ...

                              അനു ...

ഡാ എന്താടാ നിനക്ക് എന്റെ അടുത്ത് ഒട്ടും സ്നേഹം ഇല്ലാതെ .... ഇന്നെലെയും വന്നിരുന്നു എന്നെ കാണാൻ , നിന്റെ അമ്മക്ക് എന്നെ വേണ്ടാന്നു പറഞ്ഞാൽ വേണ്ടാന്നു വെക്കുമോ ??അനു  അവന്റെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് മെല്ലെ ചോദിച്ചു ,,,





അതിനു അവന്റെ മറുപടി അനുവിന്റെ  മൃദുവായ ആ കൈ തണ്ടയിൽ ഒരു കടി ആയിരുന്നു ,,, എണിറ്റു അവൻ പതിയെ അവളുടെ ചെവിട്ടിൽ പറഞ്ഞു  " എനിക്ക് നിന്റെ അടുത്ത് സ്നേഹം ഇല്ലാത്തതു കൊണ്ടാണ് "


അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടെങ്ങി ,


അവൾ ഇടറിയ ശബ്ദത്തോടെ ചോദിച്ചു പിന്നെ എന്തിനാണ്  എങ്ങെനെ ഓടി പിടിച്ചു ഇതുവരെ വന്നേ...? ഈ പെണ്ണിന്റെ ശരീരം മോഹിച്ചാണോ ..?


മോഹൻ ഉള്ളിൽ ചിരിച്ചു കൊണ്ട് പറഞ്ഞു ,,, അതെ



അത് കേട്ടതും അനുവിന്റെ മുഖം ദേഷ്യവും സങ്കടവും കൊണ്ട്  ചുവന്നു തുടുത്തു ,,, അവൾ  വിതുമ്പുന്ന ചുണ്ടുകളോടെ പറഞ്ഞു , ഇയാൾക്ക് എന്റെ ശരീരം മാത്രം എം മതിയോ  വേറെ ഒന്നും വേണ്ടേ?  അത് കിട്ടിയാൽ സന്തോഷമാവുമോ  ഇയാൾക്ക് ?


മോഹൻ ചെറു ചിരിയോടെ പറഞ്ഞു , മതിയല്ലോ  എനിക്ക് ഈ സുന്ദരമായ ശരീരം മാത്രം മതി ...


അതോടെ അനുവിന്റെ  നിയത്രണവും നഷ്ടമായി നേരിയ തേങ്ങലോടെ അവൾ പറഞ്ഞു എന്ന എടുത്തോളൂ ഈ ശരീരം ഇയാൾ കൊതി തീരുവോളം ആസ്വദിച്ചോളൂ എന്റെ ഈ ശരീരം ,,,, സന്തോഷമാവട്ടെ ഇയാൾക്ക് ,,,



അത് കേട്ടതോടെ മോഹന്റെ ചിരി മാറി അവന്റെ മുഖം ആർദ്രമായി ,, മോഹൻ  അവളുടെ സാരിക്കിടയിലൂടെ വയറിൽ പിടിച്ചു തന്നോടടുപ്പിച്ചു  ഇടതു കൈ കൊണ്ട് അവളെ നെഞ്ചോടു ചേർത്ത് നിർത്തി  ,  കണ്ണുനീർ ഒലിച്ചിറങ്ങുന്ന അവളുടെ  കവിളിൽ ഒരു ഉമ്മ കൊടുത്തു , എണിറ്റു  ചെവിയിൽ പറഞ്ഞു , എനിക്ക് എന്റെ അനുവിന്റെ  ഈ ശരീരം പ്പോ വേണ്ട , എനിക്ക് ഈ മനസ്സ് മാത്രം മതി ,  ഈ ശരീരത്തെ കൊണ്ടുപോവാൻ സമ്മതം  ചോദിയ്ക്കാൻ അടുത്ത ഞായർ ആഴ്ച വീട്ടിൽ നിന്നും 'അമ്മ വരുന്നുണ്ട് അപ്പൊ സമ്മതം മൂളിയാൽ  മാത്രം മതി,,,,


ആ വാക്കുകൾ അനുവിന്റെ മനസ്സിൽ കുളിർ മഴ പോലെ ആണ് പെയ്തുഇറങ്ങിയത് ..


അവൾ മെല്ലെ തിരിഞ്ഞു അവന്റെ ചുണ്ടുഅകലെ ചുംബനം കൊണ്ട് പൊതിഞ്ഞു ,,,,അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവന്റെ നെഞ്ചിൽ തല ചായ്ച്ചു വിതുമ്പി കരഞ്ഞു  ,,,,, 


അവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി ആ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നോക്കി പറഞ്ഞു ഏതു  ആണ് ഓടിപിടിച്ചു വന്നത് ... എന്റെ മോളുടെ ഈ സന്തോഷം നേരിട്ട് കാണാനാണ് ഞാൻ നേരിട്ട് വന്നത് , ഞാൻ എന്റെ മോളുടെ മനസ്സിനെ ആണ് സ്നേഹിച്ചത് അല്ലാതെ ഈ ശരീരത്തിന് വേണ്ടി അല്ല ...


അത്  അവളുടെ കണ്ണുകൾ തിളങ്ങി  അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ,, ആ നെഞ്ചിൽ ചാഞ്ഞുകിടക്കുമ്പോൾ അവൾക്കു  ഏത് വരെ തോന്നാത്ത ഒരു സുരക്ഷിതത്വം  അനുഭവപെട്ടു

അനു ... അനു ... Reviewed by kathakal on March 14, 2017 Rating: 5

No comments:

Powered by Blogger.