ഓൺലൈൻ പരസ്യവരുമാനം

ഗര്‍ഭകാലത്തെ ശാരീരിക ബന്ധം അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമോ

ഗര്‍ഭകാലത്തെ ശാരീരിക ബന്ധം അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമോ?
(NPNCP Sexual health education) ഗര്‍ഭകാലത്ത് ബന്ധപ്പെടുന്നത് ഗര്‍ഭസ്ഥശിശുവിന് ദോഷം ചെയ്യുമോ എന്ന പേടി കാരണം ഒമ്പത് മാസവും ലൈംഗിക തൃഷ്ണ അടക്കിപ്പിടിക്കുന്നവരുണ്ട്. ഡോക്ടറോട് ചോദിക്കാനുള്ള മടി കൊണ്ട് സംശയങ്ങളും ഇവര്‍ ഉള്ളിലൊതുക്കുന്നു!!
ഗര്‍ഭകാലത്ത് ലൈംഗികമായി ബന്ധപ്പെടുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ സാധാരണ ഗര്‍ഭധാരണമാകണമെന്ന് മാത്രം. ഗര്‍ഭധാരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകളുണ്ടെങ്കില്‍ ബന്ധപ്പെടാതിരിക്കുന്നതാണ് നല്ലത്‌. യാതൊരു സങ്കീര്‍ണതകളും ഇല്ലാത്ത, തികച്ചും സാധാരണമായ ഗര്‍ഭമാണെങ്കില്‍ ഒമ്പതാം മാസം വരെ ബന്ധപ്പെടാം.

ഗര്‍ഭകാല രതി ഗര്‍ഭം അലസുന്നതിനും അണുബാധ ഉണ്ടാകുന്നതിനും കാരണമാകുമെന്ന തെറ്റിദ്ധാരണ പൊതുവെ ദമ്പതിമാര്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍ ഇത് ശരിയല്ല. മാത്രമല്ല, ആരോഗ്യപൂര്‍ണമായ, സാധാരണ ഗര്‍ഭകാലത്തിനിടയിലെ സ്വാഭാവിക ലൈംഗികബന്ധവും മാസം തികയാത്ത പ്രസവവും തമ്മില്‍ യാതൊരു ബന്ധവുമില്ല. സ്‌നേഹപൂർണമായ ലൈംഗികത ഗർഭിണിയുടെ രക്തസമ്മർദം കുറക്കുകയും, രോഗ പ്രധിരോധ ശേഷി വർധിപ്പിക്കുകയും, വിഷാദം കുറക്കുകയും, ദമ്പതികളിലെ മാനസിക ഐക്യം വർധിപ്പിക്കുകയും ചെയ്യുന്നു എന്നീ ഗുണങ്ങളും ഉണ്ട്. ആഹ്ലാദകരമായ രതിയിലൂടെ ശരീരത്തിൽ ഉണ്ടാകുന്ന ഓക്‌സിടോസിൻ ഹോർമോൺ, prostaglandin എന്നിവയാണ് ഇതിന് കാരണം.
ഗര്‍ഭാശയമുഖത്തെ വെളുത്ത ദ്രവം ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടായേക്കാവുന്ന അണുബാധയില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കും. മാത്രമല്ല കുഞ്ഞിന്റെ സംരക്ഷണകവചമായ അമ്‌നിയോട്ടിക് സഞ്ചിയും ഗര്‍ഭപാത്രത്തിലെ കട്ടിയുള്ള പേശികളും കുഞ്ഞിനെ സംരക്ഷിക്കും. ഗർഭിണിയുടെ ശരീരത്തിൽ ഭാരമൊ സമ്മർദമോ ഏൽക്കാത്ത വിധം പൊസിഷനും, സ്‌നേഹപൂർണമായ മൃദു സ്പർശനവും ആണ് ഈ സമയത്ത് വേണ്ടത്.
ഗര്‍ഭാശയത്തിന് പ്രശ്‌നങ്ങളും ബലഹീനതയും ഉള്ളവര്‍, രക്തസ്രാവം ഉള്ളവര്‍, യോനിയില്‍ അണുബാധ ഉള്ളവര്‍, മറുപിള്ള താഴെ സ്ഥിതി ചെയ്യുന്നവര്‍, ബന്ധപ്പെടുമ്പോള്‍ വേദന എന്നിവയുള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഗൈനെക്കോളജിസ്റ് ഇന്റെ ഉപദേശം തേടിയ ശേഷം മാത്രമേ ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാവൂ.
ഗര്‍ഭകാലത്തെ ആദ്യമൂന്നുമാസം ഗര്‍ഭം അലസാന്‍ കൂടുതല്‍ സാധ്യതയുള്ള മാസങ്ങളാണ്. അതിനാല്‍ മുൻപ് അബോർഷൻ ഉണ്ടായവർ ഡോക്ടറുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ ബന്ധപ്പെടാവൂ...
ഗര്‍ഭകാലത്തെ ശാരീരിക ബന്ധം അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമോ ഗര്‍ഭകാലത്തെ ശാരീരിക ബന്ധം അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമോ Reviewed by kathakal on June 15, 2017 Rating: 5

No comments:

Powered by Blogger.